navas
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പുന്നമ്മൂട് ജംഗ്ഷനിൽ ചേർന്ന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. മുരളീധരൻ പിള്ള സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എസ്. ശശികുമാർ ,ടി. അനിൽ എന്നിവർ സംസാരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കോവൂർ ദി കേരളാ ലൈബ്രറിയിൽ ഗ്രാമ പഞ്ചായത്ത് അംഗം കൊച്ചു വേലു മാസ്റ്റർ പതാക ഉയർത്തി. സെക്രട്ടറി ബി. രാധാക്യഷ്ണൻ, കൗൺസിൽ അംഗങ്ങളായ നൈനാൻ വർഗിസ്, സുഭാഷ്, കമ്മിറ്റി അംഗങ്ങളായ എം.കെ. പ്രദീപ്, അനിഷ് എന്നിവർ നേതൃത്വം നൽകി. ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മധു സി. ശൂരനാട് , അർത്തിയിൽ അൻസാരി , എം. സുൽഫിഖാൻ റാവുത്തർ, അനിൽ പി. തോമസ് , സലീം എസ്. വട്ടവിള, മുജീബ് തട്ടേടുത്ത് ബി. ഷാജി ബംഗ്ലാവുവിള തുടങ്ങിയവർ നേതൃത്വം നൽകി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 19 ന് വൈകിട്ട് 4ന് കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയിൽ കവിതാലാപന മത്സരം നടക്കും. 23 ന് ശാസ്താംകോട്ട ആഞ്ഞിലിമൂട് ലേക്ക് വ്യൂ കൺവെൻഷൻ സെന്റ റിൽ ഗ്രന്ഥശാലാ പ്രവർത്തക സംഗമവും സമാപന സമ്മേളനവും നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,പി.കെ. ഗോപൻ, ചവറ കെ.എസ്. പിള്ള, വള്ളിക്കാവ് മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുക്കും.