
പുനലൂർ: വിളക്കുവെട്ടം പന്ത്രണ്ടേക്കർ മങ്ങച്ചാലിൽ പരേതനായ പി.കെ. കുര്യാക്കോസിന്റെ മകൻ സാം കുര്യാക്കോസ് (60) നിര്യാതനായി. പരേതൻ ക്നാനായ അസോസിയേഷൻ മെമ്പറാണ്. സംസ്കാരം നാളെ വൈകിട്ട് 3ന് വാളക്കോട് സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഷാജൻ, ഷീല, ബിനോയ്.