photo
പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ തേവലപ്പുറം ശാഖ ഉത്ഘാടന ചടങ്ങിന്റെ പൊതുസമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി. ഉണ്ണിക്കൃഷ്ണൻ, രാജൻ ബോധി, ടി.പി.മാധവൻ എന്നിവർ സമീപം

കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ തേവലപ്പുറം പുല്ലൂർമുക്കിൽ തുടങ്ങിയ ശാഖയുടെ ഉദ്ഘാടനം കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേറ്റ് ഡി.എസ്. നോബൽ നിർവഹിച്ചു. വായനശാല പ്രസിഡന്റ് പെരുംകുളം രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമി എക്സി.അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ, നടൻ ടി.പി. മാധവൻ, രാജൻ ബോധി, വി.കെ. ജ്യോതി, ആർ. സുരേഷ് കുമാർ, സെക്രട്ടറി ഡോ. വിജേഷ് പെരുംകുളം, കോട്ടാത്തല വിജയൻ, കെ. സോമരാജൻ, എസ്. ശ്രീകുമാർ, ബി. ഉദയഭാനു, സി.വി. ധർമ്മരാജൻ, ആർ. പ്രശാന്ത്, പി.എസ്. ജയേഷ് കുമാർ, പി. വിഷ്ണു, അഡ്വ. എസ്. സൽരാജ്, അഭിമന്യു നീതി, സുമേഷ്, ആർ.എസ്. ആര്യ എന്നിവർ സംസാരിച്ചു. തുടർന്ന് മാജിക് ഷോ നടന്നു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പാറയിൽ ജംഗ്ഷനിൽ നിന്നും സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു. തേവലപ്പുറം പുല്ലൂർ പ്ളാവിളയിൽ ബ്രഹ്മാനന്ദൻ വിജയരാജന്റെ ഓ‌ർമ്മയ്ക്കായി ലാലി വിജയരാജൻ വിട്ടുനൽകിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവർത്തനം തുടങ്ങിയത്.