പത്തനാപുരം: ജീവകാരുണ്യ പ്രവർത്തകർ ഉള്ളതിനാലാണ് സമൂഹത്തിൽ നന്മ പുലരുന്നതെന്നും നമ്മുടെ മക്കളെ ജീവകാരുണ്യമുള്ളവരായി വളർത്തണമെന്നും കേരള പി.എസ്.സി അംഗം ആർ. പാർവതി ദേവി പറഞ്ഞു. മനുഷ്യ നന്മയ്ക്ക് മാതൃസ്മരണ എന്ന ആശയത്തിന്റെ 34-ാം ദിനാഘോഷവും പ്രശസ്ത ആയുർവേദ ചികിത്സകൻ ഡോ. സത്യശീലന്റെ സപ്തതി ആഘോഷവും പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആത്മീയാചാര്യൻ മനോജ് മാധവ് ആചാര്യ ഭദ്രദീപം തെളിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനന്ദ കുസുമം, ജീവൻ ടി.വി ഡയറക്ടർ എം.എസ്. ജയകുമാർ, എസ്. കൃഷ്ണകുമാർ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നടൻ ടി.പി. മാധവൻ എന്നിവർ പ്രസംഗിച്ചു.