s
സി.വി.സി തൊടിയൂർ യൂണിറ്റും സുഖല സംഘക്കൃഷി യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ പച്ചക്കറിവിത്ത്, സ്പ്രേയർ എന്നിവ സി.വി.സി സംസ്ഥാന കമ്മിറ്റി അംഗം ഷീലാജഗധരൻ വിതരണം ചെയ്യുന്നു

തൊടിയൂർ: കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് തൊടിയൂർ യൂണിറ്റും സുബല സംഘക്കൃഷി യൂണിറ്റും സംയുക്തമായി 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തൊടിയൂർ വസന്തകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു. സി.വി.സി സംസ്ഥാന കമ്മിറ്റി അംഗം ഷീലാജഗധരൻ വിഷയം അവതരിപ്പിച്ചു. ഝാൻസി സാമുവേൽ, മോളി എന്നിവർ സംസാരിച്ചു. പച്ചക്കറിവിത്ത്, ജൈവവളം, സ്പ്രേയർ എന്നിവ കർഷകർക്ക് വിതരണം ചെയ്തു. രമണി രാഘവൻ സ്വാഗതവും സരിതാ വിനോദ് നന്ദിയും പറഞ്ഞു. പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് ആയിരം കത്ത് അയക്കുന്നതിന് യോഗം തീരുമാനിച്ചു.