കൊട്ടിയം: പുന്തലത്താഴം വൈ.എം.വി.എ ഗ്രന്ഥശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാ കൂട്ടായ്മ സാംസ്കാരിക സമ്മേളനം കിളികൊല്ലൂർ ഡിവിഷൻ കൗൺസിലർ ലൈലാകുമാരി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അമ്മിണി ദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ആർ. ഗോപിനാഥൻ നായർ, ലൈബ്രറി കൗൺസിൽ വടക്കേവിള നേതൃത്വസമിതി കൺവീനർ പട്ടത്താനം സുനിൽ, ഗ്രന്ഥശാലാ സെക്രട്ടറി സി. രാജൻപിള്ള, വൈസ് പ്രസിഡന്റ് ജി. മണികണ്ഠൻ പിള്ള, വസന്തകുമാരി, എഫ്. ലൈലാബീവി, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.
സ്ത്രീകൾക്കായി തൊഴിൽ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, സാമ്പത്തിക ഉയർച്ച ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കാൻ സമ്മേളനം തീരുമാനിച്ചു.