c
പുത്തൂർ എസ്.ഐയ്ക്ക് സസ്പെൻഷൻ

കൊട്ടാരക്കര: പുത്തൂർ എസ്.ഐ ആർ. രതീഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നതായി കൊട്ടാരക്കര നീലേശ്വരം സ്വദേശിയായ യുവതി എസ്.പിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ പ്രതിയായ താഴത്ത് കുളക്കട സ്വദേശി സുനിലിന് അനുകൂലമായ റിപ്പോർട്ട് നൽകിയതിനാണ് സസ്പെൻഷൻ. റൂറൽ എസ്.പിക്ക് നൽകിയ പരാതി അന്വേഷിച്ച എസ്.ഐ രതീഷ് കുമാർ പ്രതിക്ക് ജാമ്യം കിട്ടുന്ന തരത്തിലാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. യുവതി വീണ്ടും എസ്.പിക്ക് പരാതി നൽകുകയായിരുന്നു. എസ്.പി നടത്തിയ അന്വേഷണത്തിൽ എസ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. ഇത് റെയ്ഞ്ച് ഐ.ജിക്ക് റിപ്പോർട്ട് ചെയ്തു.