കടയ്ക്കൽ : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടയ്ക്കൽ യൂണിറ്റിന്റെ 29-ാം വാർഷികവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം സംസ്ഥാന ട്രഷറർ പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 300ഓളം വിമുക്‌ത ഭടന്മാരും കുടുംബങ്ങളും പങ്കെടുത്തു. കടക്കൽ സർക്കിൾ എം. രാജേഷ് മുതിർന്ന വിമുക്‌ത ഭടന്മാരെ ആദരിച്ചു. മഹിളാ വിംഗ് പ്രസിഡന്റ് ഉഷ, സെക്രട്ടറി വിജയമ്മ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. യൂണിറ്റ് സെക്രട്ടറി ബി. ശിവരാമപിള്ള സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.