കൊല്ലം: മങ്ങാട് ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ പിന്നണി ഗായകൻ ബ്രഹ്മാനന്ദന്റെയും സംഗീതജ്ഞൻ കെ.വി. മാധവന്റെയും ചരമവാർഷികത്തോടനുബന്ധിച്ച് ലളിതഗാന മത്സരം സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനവും മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു. ഡോ. വെള്ളിമൺ നെൽസൺ, വാളത്തുംഗൽ തങ്കമണി, മയ്യനാട് ശശികുമാർ, അടൂർ രമണൻ എന്നിവർ സംസാരിച്ചു. വേദി സെക്രട്ടറി മങ്ങാട് ഉപേന്ദ്രൻ സ്വാഗതവും ജലജാ പ്രകാശം നന്ദിയും പറഞ്ഞു.
മത്സരത്തിന് വേദി പ്രസിഡന്റ് പ്രൊഫ. എം. സത്യപ്രകാശം മോഡറേറ്ററായിരുന്നു. ആറ്റൂർ ശരച്ഛന്ദ്രൻ, എസ്. പ്രസന്നൻ, മാലിനി സുവർണകുമാർ എന്നിവരുൾപ്പെട്ട കമ്മിറ്റി മൂല്യനിർണയം നടത്തി. സീനിയർ വിഭാഗത്തിൽ നന്ദനാ ഉദയൻ, ദുർഗാ ചിത്തൻ, എം.ജെ. അഞ്ജലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഡി.എം. ചന്ദന പ്രോത്സാഹന സമ്മാനത്തിന് അർഹയായി. ജൂനിയർ വിഭാഗത്തിൽ പാർവതി ഒന്നാം സ്ഥാനവും ആദിത്യ, ഫിഥ എന്നിവർ രണ്ടാം സ്ഥാനവും നന്ദന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദിത്യ മനോജ് പ്രോത്സാഹന സമ്മാനത്തിന് അർഹയായി.