schoo
ഇടമൺ ഹോളീമാസ് സെട്രൽ സ്കൂൾ വാർഷികാഘോഷ പരിപാടികൾ നടൻ ശരത്ത് ദാസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.. സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്. മോഹൻ, റിട്ട. പൊലീസ് സൂപ്രണ്ട് എൻ. വിജയകുമാർ തുടങ്ങിയവർ സമീപം

പുനലൂർ: ഇടമൺ ഹോളീമാസ് സെൻട്രൽ സ്കൂളിലെ വാർഷികാഘോഷ പരിപാടികൾ നടൻ ശരത്ത് ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബി. നിസാം അദ്ധ്യക്ഷത വഹിച്ചു. റിട്ട. പൊലീസ് സൂപ്രണ്ട് എൻ. വിജയകുമാർ മുഖ്യാതിഥിയായി. വാർഡ് അംഗം എ. ജോസഫ്, ഇന്ത്യൻ ഹിപ്നോട്ടിക് കൗൺസിൽ അംഗം ആർ. സജനൻ, അഡ്വ. പി.എസ്. ഷാജി, ഹോളീമാസ് എഡ്യൂക്കേഷണൽ ട്രസ്റ്റ് അംഗം ജി. ബൈജു, പ്രിൻസ് തൃക്കണ്ണമംഗൽ, ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഭാ കോളേജ് പ്രിൻസിപ്പൽ ബി.എസ്. ബിനുപ്രകാശ് ചാരിറ്റി ഫണ്ട് വിതരണവും എ.കെ.പി.എസ് ജില്ലാ പ്രസിഡന്റ് എ. അജി സ്കോളർഷിപ്പ് ആൻഡ് മെരിറ്റ് അവാർഡ് വിതരണവും നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ പ്രിൻസിപ്പൽ എസ്. മോഹൻ സ്വാഗതവും മാസ്റ്റർ അർപ്പിത മോഹൻ നന്ദിയും പറഞ്ഞു.