tkm
ടി.കെ.എം എൻജിനിയറിംഗ് കോളേജും നിയർ ഈസ്റ്റ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രം ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ പ്രകാശനം ചെയ്യുന്നു

 നിയർ ഈസ്റ്റ് യൂണിവേഴ്സിറ്റിയുമായി ഗവേഷണത്തിന് സഹകരണം

കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജും സൈപ്രസ് ആസ്ഥാനമായ നിയർ ഈസ്റ്റ് യൂണിവേഴ്‌സിറ്റിയും തമ്മിൽ ഗവേഷണത്തിനും വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പിനുമായി ധാരണാപത്രം ഒപ്പിട്ടു. ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയർ ഈസ്റ്റ് യൂണിവേഴ്‌സിറ്റിയുമായി അക്കാഡമിക് ഗവേഷണ രംഗങ്ങളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെച്ചത്. 1988ൽ സ്ഥാപിതമായ നിയർ ഈസ്റ്റ് സർവകലാശാലയിൽ എഴുപത് രാജ്യങ്ങളിൽ നിന്നായി ഏകദേശം 20,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

ടി.കെ.എം കോളജ് ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അദ്ധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ ധാരണാപത്രം പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. എം. സിറാജുദ്ദീൻ, കോ ഓർഡിനേറ്റർ ഡോ. എസ്. ആദർശ് എന്നിവർ പങ്കെടുത്തു.