ഓക്സ്ഫോർഡ് സ്കൂളിൽ ലിറ്റിൽ ഫ്ലവർ കിംഗ് ആൻഡ് ക്വീൻ മത്സരം
കൊല്ലം: മുന്തിയ ഫാഷൻ താരങ്ങൾക്ക് മാത്രമല്ല, റാമ്പ് വാക്ക് ഞങ്ങൾക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം ഓക്സ്ഫോർഡ് സ്കൂളിലെ കുരുന്ന് വിദ്യാർത്ഥികൾ. മൂന്ന് മുതൽ ആറ് വയസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സ്കൂളിൽ സംഘടിപ്പിച്ച ലിറ്റിൽ ഫ്ളവർ കിംഗ് ആൻഡ് ക്വീൻ മത്സരത്തിലാണ് അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെ വർണ്ണപ്പൂക്കൾ പതിച്ച വസ്ത്രങ്ങളണിഞ്ഞ് കുട്ടി മോഡലുകൾ റാമ്പ് വാക്ക് നടത്തി കൈയടി നേടിയത്.
അറേബ്യൻ ജ്വല്ലറി, കൊല്ലം വെഡ്‌ലാൻഡ്, ഫിസാക്ക ഫാഷനാര തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജാജീസ് ഇന്നൊവേഷൻ സ്ഥാപക ജാജിമോൾ സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ. പിള്ള അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഷാനവാസ്, അക്കാഡമി കോ ഓർഡിനേറ്റർ ബി. ബിജു, അമീന നാസർ തുടങ്ങിയവർ സംസാരിച്ചു.
മത്സര വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് തുടങ്ങിയവ വിതരണം ചെയ്തു.