photo
അകത്തുകടക്കുന്നതിനായി മോഷ്ടാവ് വീടിന്റെ ഒാടിളക്കിയ നിലയിൽ

 സ്വർണവും പണവും കവർന്നു

കുണ്ടറ: അർദ്ധരാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. മാമൂട് ചുഴുവൻ ചിറവയലിൽ ചാരുവിള വീട്ടിൽ അബ്ദുൾ ഷായുടെ വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരു പവനോളം വരുന്ന സ്വർണ മാലയും 8500 രൂപയുമാണ് മോഷണം പോയത്. സംഭവ സമയം അബ്ദുൾ ഷായുടെ മകളും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ചൂട് കൂടുതലായതിനാൽ ഇരുവരും ഹാളിലാണ് ഉറങ്ങാൻ കിടന്നിരുന്നത്. ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോൾ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.