photo
ജനൽ ചില്ലുകൾ അടിച്ചുതകർത്ത നിലയിൽ

കുണ്ടറ: പെരുമ്പുഴ ഗവ. എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ളാസ് റൂമിന്റെ ഉൾപ്പടെയുള്ള ജനാലകൾ സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ അദ്ധ്യാപകനാണ് ജനാലകൾ തകർത്ത നിലയിൽ കണ്ടത്. രണ്ട് ദിവസം അവധി ആയിരുന്നതിനാൽ എന്നാണ് ആക്രമണം നടന്നതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഇതിന് മുമ്പും സ്‌കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുള്ളതായി അദ്ധ്യാപകർ പറഞ്ഞു. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.