തൊടിയൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി ഗവ. കോളേജ്, ഐ. എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന്റെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ
വേഗത്തിലാക്കണമെന്ന് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി.എസിൽ നടന്ന സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എം. അരുൺ ഉദ്ഘാടനം ചെയ്തു. അമൽ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി. രാജീവ് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടി എസ്. സന്ദീപ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി. അനന്തു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അലീന, ഗോപീകൃഷ്ണൻ, ശരത് എന്നിവർ സംസാരിച്ചു. മുസാഫിർ സുരേഷ് (പ്രസിഡന്റ്), അപ്പു സുഗതൻ, ജഗൻ, ശരത് ലാൽ (വൈസ് പ്രസിഡന്റുമാർ),
അമൽ സുരേഷ് (സെക്രട്ടറി), മുഹമ്മദ് ഫൈസൽ, ത്രിപദി, അഖിൽവിശ്വലാൽ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.