കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. മാർച്ച് 8ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് കെ.എൻ.എസ് നഗറിൽ (യൂണിയൻ മന്ദിരാങ്കണം) ചേരുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. ജി.ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും മുതിർന്ന നേതാക്കൻമാരെ ആദരിക്കലും യോഗം പ്രസിഡന്റ് എം.എൻ.സോമൻ നിർവഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കെ.എൻ.സത്യപാലൻ സ്മാരക ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ ക്ഷേത്രസമർപ്പണം നടത്തും. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത് വേൾഡ് ഗിന്നസ് നേടിയ കലാപ്രതിഭകളെ ആദരിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, യോഗം ബോർഡ് മെമ്പർമാരായ പി.സജീവ് ബാബു, പി.അരുൾ, എൻ.രവീന്ദ്രൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ജെ.ഹേമലത, കൺവീനർ ഡോ.സബീന വാസുദേവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.മന്മദൻ, ജി.എം.അജയകുമാർ, യൂണിയൻ കൗൺസിലർമാരായ വി.അനിൽകുമാർ, പി.എസ്.ജുബിൻഷാ, വി.സുധാകരൻ, എൻ.അശോകൻ, മൈലോട് സഹദേവൻ, ആഡിറ്റേഴ്സും ദേവസ്വം കമ്മിറ്റി അംഗങ്ങളുമായ കുടവട്ടൂർ രാധാകൃഷ്ണൻ, ചിരട്ടക്കോണം സുരേഷ്, സി.ശശിധരൻ, പി.സുന്ദരേശൻ, കെ.സുഗുണൻ, എസ്.പവനൻ, പി.കെ.സോമരാജൻ, തുളസീധരൻ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.മധുസൂദനൻ നന്ദിയും പറയും.
ആർ.ശങ്കറുടെ പൂർണകായ പ്രതിമ
കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായി യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന് മുന്നിലായി മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറുടെ പൂർണകായ പ്രതിമ സ്ഥാപിക്കും. 1938ൽ ആർ.ശങ്കർ പ്രസിഡന്റും പപ്പു വക്കീൽ സെക്രട്ടറിയുമായാണ് യൂണിയൻ പ്രവർത്തനം തുടങ്ങിയത്. മന്ദിരോദ്ഘാടന ദിവസം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിമ അനാഛാദനം ചെയ്യും.