ഓടനാവട്ടം: ഗുരുധർമ്മ പ്രചാരണസഭ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് നടത്തി. സമ്മേളനം ശിവഗിരി മഠം മുൻസെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു. എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ മുഖ്യപ്രഭാഷണവും കേന്ദ്ര കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ പരിഷത്ത്
വിശദീകരണവും നടത്തി. ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് ഡോ. ജയകുമാർ കെ.എസ്. ശിവഗിരിമഠം അമേരിക്കയിൽ നിർമ്മിക്കുന്ന ആശ്രമ സമുച്ചയത്തിന്റെ ഫണ്ട് സമർപ്പണം നടത്തി. ജില്ലാക്കമ്മിറ്റി അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, ആർച്ചൽ സോമൻ, ജില്ലാ സെക്രട്ടറി അഡ്വ. ചന്ദ്രമോഹൻ, സുമാ മനു, ജില്ലാക്കമ്മിറ്റി അംഗം സുഷമാ പ്രസന്നൻ, മാതൃസഭാ മണ്ഡലം പ്രസിഡന്റ് ശ്യാമള ടീച്ചർ, സഹദേവൻ ചെന്നാപ്പാറ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. ശശിധരൻ സ്വാഗതവും ജില്ലാകമ്മിറ്റി അംഗം വി. രാജൻ,
നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുദർശനം ശാസ്ത്രാതീതം എന്ന വിഷയം വൈക്കം ഉഷാമുരളി അവതരിപ്പിച്ചു. പുനലൂർ മണ്ഡലം സെക്രട്ടറി അഞ്ചൽ കെ. നടരാജൻ, മോഡറേറ്ററായി.