ചാത്തന്നൂർ: കേരള സർക്കാർ കാർഷിക വികസനക്ഷേമ വകുപ്പിന്റെ 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ പ്രചാരണാർത്ഥം
ചാത്തന്നൂർ ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ടെക്നോളജി ആൻഡ് മാനേജ്മെന്റിന്റെയും ചിറക്കര കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ജീവനി കലാജാഥ സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് 'ആരോഗ്യത്തിന് സ്വന്തമായ കൃഷിത്തോട്ടം' എന്ന വിഷയത്തിൽ കോളേജിൽ ബോധവൽക്കരണ ക്ളാസ് നടന്നു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുനിൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി
പ്രൊഫ കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം, ചാത്തന്നൂർ കൃഷി ഓഫീസർ എം.എസ്. പ്രമോദ്, പ്രൊഫ. കെ. ജയപാലൻ, പ്രൊഫ. ജി. സുരേഷ്, എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. മനു കമൽജിത്ത് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അമൽ സലിം നന്ദിയും പറഞ്ഞു.
തുടർന്ന് പച്ചക്കറിത്തൈ നടീൽ, കൃഷി ബോധവൽക്കരണത്തിനായി ചാത്തന്നൂർ ജംഗ്ഷനിൽ എൻ.എസ്.എസ് വോളന്റിയേഴ്‌സ് അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ്, നാടൻ പാട്ട് എന്നിവ നടന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സോണിയ, കൃഷി വകുപ്പ് ചാത്തന്നൂർ അസി. ഡയറക്ടർ വി.എൻ. ഷിബുകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.