c
ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കേരളകൗമുദി കൊല്ലം യുണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. സംഘാടക സമിതി ചെയർമാൻ കെ.ബി. സലീം കുമാർ, ക്ഷേതം പ്രസിഡന്റ് എസ്.ശ്രീജു, സെക്രട്ടറി ജി.ജയപ്രകാശ്, ഖജാൻജി എസ്.വി. വിനയൻ, ഡോ.ജി. സഹദേവൻ,എസ്. ഗീതാകുമാരി, ജെ. അശോകൻ, കെ. ഗീതാമണി തുടങ്ങിയവർ സമീപം

എഴുകോൺ: ഇടയ്ക്കിടം തെറ്റിക്കുന്നിൽ മഹാദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കുളക്കട താമരശ്ശേരി നമ്പി മഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി ഹരി , കീഴ്ശാന്തി ഹരീന്ദ്ര നാഥ് എന്നിവർ നേതൃത്വം നൽകി. വൈകിട്ട് 7ന് നടന്ന സാംസ്കാരിക സമ്മേളനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.ബി. സലീംകുമാർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ക്ഷേത്ര കമ്മിറ്റിയുടെ ധനസഹായ പദ്ധതിയായ പുണ്യം പദ്ധതിക്കായി ഇടയ്‌ക്കിടം പ്രവാസി കൂട്ടായ്മ സ്വരൂപിച്ച ധനസഹായം പ്രദേശത്തെ നിർദ്ധന കുടുംബത്തിന് എസ്.രാധാകൃഷ്ണൻ വിതരണം ചെയ്തു. കരീപ്ര പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ എസ്. ഗീതാകുമാരി, ഡോ.ജി. സഹദേവൻ, പഞ്ചായത്ത് വാർഡ് അംഗങ്ങളായ ജെ. അശോകൻ, കെ. ഗീതാമണി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം പ്രസിഡന്റ് എസ്.ശ്രീജു സ്വാഗതവും ഖജാൻജി എസ്.വി. വിനയൻ നന്ദിയും പറഞ്ഞു. 24ന്‌ വൈകിട്ട് 3.30ന് നടക്കുന്ന ഘോഷയാത്രയോടെ ഉത്സവം സമാപിക്കും.