mullakkkara
എ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാജ്യത്ത് ബി.ജെ.പി സർക്കാർ കോർപ്പറേറ്റ് അജണ്ട നടപ്പാക്കുകയാണെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു.ചാത്തന്നൂരിൽ എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപികരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി ജനങ്ങളെ ഭിന്നിപ്പിക്കുകയും ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന ഗവൺമെന്റ് രാജ്യം ഭരിക്കുമ്പോൾ അതിനെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒരു പുത്തൻ പൊതു പ്രവർത്തന ശൈലി ആവശ്യമാമെന്നും മുല്ലക്കര പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്‌ എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി സദാനന്ദൻ പിള്ള സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പി.എസ്. സുപാൽ, ജി.എസ്.ജയലാൽ എം.എൽ.എ, എ. മുസ്തഫ, സാം.കെ.ഡാനിയൽ, എ. മന്മഥൻനായർ, സി.പി. പ്രദീപ്‌, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു കണ്ണൻ, ജില്ലാ സെക്രട്ടറി അധിൽ, പ്രസിഡന്റ് അനന്ദു.എസ് പോച്ചയിൽ, ജി.എസ്. ശ്രീരശ്മി, അജ്‌മീൻ കരുവ, നോബൽ ബാബു, ഹരീഷ്, കെ.ആർ. മോഹനൻ പിള്ള, അരുൺ കലയ്‌ക്കോട്, ബിജിൻ, ഷാജിദാസ് തുടങ്ങിയവർ സംസാരിച്ചു

സമ്മേളന നടത്തിപ്പിനായി ജി.എസ്. ജയലാൽ എം.എൽ.എ ചെയർമാനും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നോബൽബാബു ജനറൽ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.