school
സിദ്ധാർത്ഥ ഗ്രീൻ സ്കൂളിന്റെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മജീഷ്യൻ ഹാരിസ് താഹ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ശങ്കരമംഗലം സിദ്ധാർത്ഥ ഗ്രീൻ സ്കൂളിന്റെ പതിനെട്ടാം വാർഷികം നടന്നു. മജീഷ്യൻ ഹാരിസ് താഹ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ബാബു അദ്ധ്യഷത വഹിച്ചു. സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു. സുരേഷ് സ്വാഗതം പറഞ്ഞു.
വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത, വാർഡംഗം ജ്യോതിഷ് കുമാർ എന്നിവർ ആദരിച്ചു. ഗ്രീൻ മൗണ്ട് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഹരികുമാർ, സിദ്ധാർത്ഥ സ്കൂളുകളുടെ ഡീൻ ബീനാ തമ്പി, സ്കൂൾ മാനേജർ സാബു എസ്. അംബര, പ്രിൻസിപ്പൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.