qwe
പുന്നത്തല- ടൗൺ അതിർത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കടപ്പാക്കട ഡിവിഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

കൊല്ലം: നാല് വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പുന്നത്തല - ടൗൺ അതിർത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കടപ്പാക്കട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പുന്നത്തല ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ അതിർത്തിയിൽ അവസാനിച്ചു . തുടർന്ന് നടന്ന യോഗം ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ് മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ തകർന്നുകിടക്കുന്ന റോഡുകൾ എം.എൽ.എ കാണുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ എം.എൽ.എ തയ്യാറുണ്ടോയെന്നും ശ്രീനാഥ് ചോദിച്ചു. കടപ്പാക്കട ഏരിയാ പ്രസിഡന്റ് ടി.ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.

ഷിബു കടപ്പാക്കട, അശോകൻ, അറുമുഖൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.