കുടിക്കോട്: ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എയ്‌റോ ക്ലബായ എസ്.ജി.സി.എസ് കോൺ കോർഡിന്റെ ആഭിമുഖ്യത്തിൽ ചെന്നൈ പ്രൊപ്പല്ലർ ടെക്‌നോളജീസുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന എയ്‌റോ മോഡലിംഗ് വർക്ക് ഷോപ്പിന്റെ ഉദ്‌ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. സുന്ദരൻ നിർവഹിച്ചു. ചെന്നൈ എയ്‌റോ ക്ലബ് പ്രസിഡന്റ് ജഗൻ, ഡോ.എ.പി.ജെ. അബ്ദുൽ കലാം അവാർഡ് ജേതാവ് ഗുരുമൂർത്തി, അഡ്മിനിസ്ട്രേറ്റർ ഡോ.പി.സി. സലിം, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.
നൂറോളം കുട്ടികൾ പങ്കെടുക്കുന്ന വർക്ക്ഷോപ്പ് ഇന്ന് ഉച്ചയ്ക്ക് സമാപിക്കും. തുടർന്ന് ഗുരുദേവയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇരുപതോളം ഗൈഡറുകളും ഡ്രോണുകളും സ്കൂൾ സ്റ്റേഡിയത്തിൽ പരീക്ഷണ പറക്കൽ നടത്തും.
കേരളത്തിലാദ്യമായിട്ടാണ് ഒരു സ്കൂൾ കാമ്പസിൽ വിദ്യാർത്ഥികൾ സ്വന്തമായി ഗൈഡറുകളും ഡ്രോണുകളും നിർമ്മിച്ച് പറത്തുന്നത്. തുടർന്ന് ചെന്നൈ പ്രൊപ്പല്ലർ ടെക്‌നോളജീസ് നടത്തുന്ന എയർ ഷോ ഉണ്ടായിരിക്കും. വിസ്‌മയകരമായ എയർ ഷോ കാണാൻ എല്ലാ രക്ഷകർത്താക്കളും നാട്ടുകാരും എത്തിച്ചേരണമെന്ന് ക്ലബ് കൺവീനർമാരായ വിഷ്ണുവും കലാറാണിയും അറിയിച്ചു.