sndp
പുനലൂർ യൂണിയനിലെ മണിയാർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ആഘോഷം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളുടെ പ്രവർത്തനം കുടുംബയോഗങ്ങളിലൂടെ ശക്തമാക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. 546-ാം നമ്പർ മണിയാർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 19-ാം പ്രതിഷ്ഠാ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ യൂണിയനിൽ ഏഴ് കുടുംബ യോഗങ്ങൾ രൂപീകരിച്ച് മികച്ച പ്രവർത്തനം നടത്തി വരുന്ന ശാഖായോഗത്തെ യൂണിയൻ പ്രസിഡന്റ് അനുമോദിച്ചു.

ശാഖാ പ്രസിഡന്റ് കെ. ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, ശാഖാ വൈസ് പ്രസിഡന്റ് വി. സനൽ കുമാർ, സെക്രട്ടറി എൻ. സജുകുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷാ സദാനന്ദൻ, വൈസ് പ്രസിഡന്റ് രാജമ്മ ശശിധരൻ, സെക്രട്ടറി ബീന ഗോപാലകൃഷ്ണൻ, പ്രഹ്ളാദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമൂഹസദ്യയും നടന്നു.