കൊല്ലം: വലിയ കൂനമ്പായിക്കുളം ഭദ്രകാളീ ക്ഷേത്രത്തിലെ ചന്ദ്രപ്പൊങ്കൽ 21ന് വൈകിട്ട് 6ന് നടക്കുമെന്ന് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുംഭഭരണി ഉത്സവത്തിന്റെ കൊടിയേറ്റ് നാളെ (വ്യാഴം) നടക്കും. രാവിലെ 7.32 നും 8.10നും ഇടയിൽ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവിന്റെയും നേതൃത്വത്തിൽ കൊടിയേറ്റ് നടക്കും. വൈകിട്ട് 7.30നു കൊടിയേറ്റ് ഉത്സവം, രാത്രി 9 മുതൽ നൃത്തസന്ധ്യ. 21നു വൈകിട്ട് 5ന് കേരള ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ
ചന്ദ്രപ്പൊങ്കലിന് ഭദ്രദീപം തെളിക്കും. ക്ഷേത്രം തന്ത്രിയും മേൽശാന്തിയും പണ്ടാര അടുപ്പിൽ അഗ്നി പകരും.
6 മുതൽ ചന്ദ്രപ്പൊങ്കൽ. രാത്രി 10നു ശിവരാത്രി വ്രതം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
10 ദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും തോറ്റംപാട്ട്, വട്ടിപ്പടുക്കസമർപ്പണം, പറസമർപ്പണം എന്നിവ ഉണ്ടായിരിക്കും. ഫെബ്രു. 20, 24, 25, 29 എന്നീ തീയതികളിൽ ഗംഭീര കെട്ടുകാഴ്ചയും മറ്റുദിവസങ്ങളിൽ വിവിധകലാപരിപാടികളും അരങ്ങേറും.
22ന് രാത്രി 8.20ന് വിളക്കെഴുന്നള്ളത്തും മംഗളപൂജയും. 9 മുതൽ താരമാമാങ്കം. 23ന് വൈകിട്ട് 6.45ന് അഷ്ടനാഗപൂജ, 9നു ഗാനമേള, 24ന് 11നു ശിങ്കാരിമേളം, രാത്രി 8നു തൃക്കല്ല്യാണം, മംഗല്യസദ്യ, 9.30 മുതൽ ഗാനമേള. 25നു രാത്രി 8.30നു കെട്ടുക്കാഴ്ച, 9 മുതൽ ഗാനാർച്ചന, 26നു രാത്രി 9നു ബാലെ– ബ്രഹ്മാണ്ഡനായകൻ, 27നു വൈകിട്ട് 7നു തോറ്റംപാട്ട്. 28ന് 11 മുതൽ വടക്കുംപുറത്ത് ഗുരുതി, 7 മുതൽ നാട്യവിസ്മയം, 29 ന് വൈകിട്ട് 6 മുതൽ കെട്ടുകാഴ്ച, 6.30 മുതൽ പിന്നണിഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. 29ന് രാത്രി വടക്കുംപുറത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും.
സെക്രട്ടറി എ.അനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എസ്.സുജിത്, ട്രഷറർ എസ്. സുരേഷ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
# പൊങ്കൽ സജ്ജീകരണം
1.10 കിലോമീറ്റർ ചുറ്റളവിൽ 27 ബ്ലോക്കുകളായി തിരിച്ചു.
2. ഓരോ ബ്ലോക്കിലും 100 പേർ വീതമുള്ള 2700 വോളന്റിയർമാരും 200 ലേറെ ശാന്തിമാരും.
3. പൊങ്കാലയിടാൻ എത്തുന്നവർക്ക് അന്നദാനവും ലഘുഭക്ഷണവും
# സന്നദ്ധ സേവനം
1.ഗവ.ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, കൊല്ലം കോർപ്പറേഷൻ, കൊല്ലത്തെ പ്രധാന ആശുപത്രികൾ,
2.കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി ബോർഡ്, ഫയർഫോഴ്‌സ്, പൊലീസ്, ആംബുലൻസ്,
3. കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് ക്ഷേത്രഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകൾ
# വാഹന പാർക്കിംഗ്
1.തിരുവനന്തപുരം ഭാഗം: മെഡിസിറ്റി, ലാലാസ് കൺവെൻഷൻ സെന്റർ, മേവറം
2.കൊല്ലം ഭാഗം: പള്ളിമുക്കിൽ യൂനുസ് എൻജിനിയറിംഗ് കോളേജ്, ബി.എഡ് കോളേജ്.
3.കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗം: കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്.എൻ. പബ്ലിക് സ്‌കൂൾ