sn
ആർ. അനന്ദുവിന് ശ്രീനാരായണ പോളിടെക്നിക് കോളേജിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചപ്പോൾ

കൊല്ലം: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കൊല്ലം ഗ്രൂപ്പിലെ 7 കേരളാ ബറ്റാലിയൻ എൻ.സി.സി കേഡറ്റും ശ്രീനാരായണ പോളിടെക്നിക് കോളേജിലെ ആറാം സെമസ്റ്റർ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയുമായ ആർ. അനന്ദുവിന് കോളജിൽ സ്വീകരണം നൽകി. ചടങ്ങിൽ അനന്തുവിന്റെ മാതാപിതാക്കളെ ആദരിച്ചു. അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ വി. അജിത് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ സനിൽകുമാർ സ്വാഗതം പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ പങ്കെടുത്തു.