photo
ശരത് ലാൽ കൃപേഷ് അനുസ്മരണ സമ്മേളനം ആർ.എസ് ആബിൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി:യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശരത്ത് ലാൽ, കൃപേഷ് അനുസ്മരണം കൊല്ലം പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ, വെളുത്തമണൽ അസീസ്, എം.എം. സലീം, നിയാസ് ഇബ്രാഹിം, അയ്യപ്പദാസ്, കെ.എസ്.യു ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ്‌ അൻഷാദ്, ഷമീർ മേനാത്ത്, ശ്രീജി, ഷാജികൃഷ്ണൻ, എസ്.കെ. അനിൽ, ഹരി മുരുകാലയം, ഷംനാദ്, അൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഷിബു മാലുമേൽ സ്വാഗതവും സജയൻ നന്ദിയും പറഞ്ഞു.