ഓച്ചിറ: കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബഡ്ജറ്റിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി നേതാവ് കമറുദീൻ മുസ്ലിയാർ, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ആർ. വസന്തൻ, സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കടത്തൂർ മൺസൂർ, ഷിഹാബ് എസ്. പൈനംമൂട് തുടങ്ങിയവർ സംസാരിച്ചു.
എൽ.ഡി.ഫ് ഓച്ചിറ പഞ്ചായത്ത് കൺവീനർ എസ്. കൃഷ്ണകുമാർ സ്വാഗതവും സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ നന്ദിയും പറഞ്ഞു. റീജൻസി ഹാളിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് കെ. സുഭാഷ്, ആർ.ഡി. പത്മകുമാർ, സുരേഷ് നാറാണത്ത്, ഖാദർ, നൗഷാദ്, ലളിതാ ശിവരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.