കരുനാഗപ്പള്ളി:നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം രാവിലെ കരുനാഗപ്പള്ളിയിലെ മത്സ്യ മാക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ മത്സ്യങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. ആലുംകടവ് മൂനമ്മൂട് മാർക്കറ്റ്, കരോട്ട്മുക്ക്, പണിക്കർകടവ് മാർക്കറ്റ് പുള്ളിമാൻ ജംഗ്ഷൻ, ആലുംമുക്ക്, പുതിയകാവ് മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴയകിയ കൊഞ്ച്, ചൂര, വാള എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ചു, മുഹമ്മദ് ഫൈസൽ ഗിരീഷ് കുമാർ, ബിജു അഷറഫ് എന്നിവർ പങ്കെടുത്തു.