പത്തനാപുരം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ ടെൻഡറുകളും ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബില്ലുകൾ മാറുന്നതിനുള്ള തടസം ഒഴിവാക്കുക. ക്രമാതീതമായ സ്റ്റാമ്പ് വില വർദ്ധന പിൻവലിക്കുക, ലൈസൻസ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് ബൈജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് എൻ.ടി. പ്രദീപ്, ട്രഷറർ ഹരി, കൊല്ലം താലൂക്ക് പ്രസിഡന്റ് ശ്രീഘനൻ, പത്തനാപുരം താലൂക്ക് പ്രസിഡന്റ് അബ്ദുൾ റഹ്മാൻപത്തനാപുരം, വൈസ് പ്രസിഡന്റ് സത്യപാലൻ മഞ്ചള്ളൂർ, സെക്രട്ടറി ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു.