zz
കുടുംബ സംഗമ പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ആദം കോട് കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ 3623-ാം നമ്പർ ശാഖയിൽ കുടുംബ സംഗമവും, പുതുതായി പണികഴിപ്പിച്ച ഹാളിന്റെ സമർപ്പണവും, ഗുരുദേവ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും നടന്നു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു.

ശാഖാ ഹാളിന്റെ സമർപ്പണം യൂണിയൻ സെക്രട്ടറി ബി. ബിജു നിർവഹിച്ചു. കുമാരിസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗുരുദേവ ഗ്രന്ഥശാലയുടെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്തവർക്കുള്ള അനുമോദനം വനിതാസംഘം യൂണിയൻ വനിതാസഘം സെക്രട്ടറി എസ്. ശശിപ്രഭ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ

യൂണിയൻ കൗൺസിലർമാരായ വി.ജെ. ഹരിലാൽ, റിജു വി. ആമ്പാടി,

യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, യൂണിയൻ വനിതാസംഘം കൗൺസിലർ സുജ അജയൻ തുടങ്ങിയവർ സംസാരിച്ചു.