കുണ്ടറ: കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭസമരത്തിന്റെ ഭാഗമായി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കുണ്ടറ മുക്കടയിൽ നിന്ന് ആരംഭിച്ച മാർച്ച് മുക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ജനതാദൾ ജില്ലാ സെക്രട്ടറി ജോർജ്ജ് മുണ്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.