കരുനാഗപ്പള്ളി: പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലുകളെക്കുറിച്ചും വ്യക്തി ശുചിത്വത്തെക്കുറിച്ചും പൊൻമന സംസ്കൃതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും, അനുമോദനവും സംഘടിപ്പിച്ചു. കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സജിത്ത് രഞ്ച് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആർ. മുരളി സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നിർദ്ധന വിദ്യാർത്ഥിനി വിജിതാ വിജയനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മെർലിൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. പി.കെ. ഗോപാലകൃഷ്ണൻ, ഉഷാറാണി, സി. മനു എന്നിവർ സംസാരിച്ചു.