health

അനീമിയ അഥവാ വിളർച്ച ഗർഭിണികളിൽ സർവസാധാരണമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. രക്തത്തിലെ ചുവന്ന രക്താണുവിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഹീമോഗ്ളോബിൻ. ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓക്സിജൻ എത്തിക്കുകയെന്ന പരമപ്രധാനമായ ദൗത്യമാണ് ഇതിനുള്ളത്. ലോകാരോഗ്യസംഘടനയുടെ (WHO) മാർഗരേഖയനുസരിച്ച് സ്ത്രീകളിൽ 12 ഗ്രാമിൽ കുറയുകയും ഗർഭിണികളിൽ 11 ഗ്രാമിൽ കുറയുകയും ചെയ്യുമ്പോഴാണ് വിളർച്ച (അനീമിയ)​ ഉണ്ടെന്ന് പറയുന്നത്. കേരളത്തിലെ 34 .2 % സ്ത്രീകളും വിളർച്ചയുടെ പിടിയിലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.

വിളർച്ചയുടെ പ്രധാനകാരണങ്ങൾ

 പോഷകാഹാരക്കുറവ്

ഹീമോഗ്ളോബിന്റെ ഉത്പാദനത്തിന് ആവശ്യം വേണ്ട ഇരുമ്പ്,​ ഹോളിക് ആസിഡ്,​ വിറ്റാമിൻ ബി12,​ പ്രോട്ടീൻ എന്നിവയുടെ കുറവ്.

 രക്തനഷ്ടം മൂലമുള്ള അനീമിയ

ആമാശയ വ്രണങ്ങളിൽ നിന്നുള്ള രക്തവാർച്ച (പെപ്റ്റിക് അൾസർ)

പൈൽസ്, ഫിഷർ

മറുപിള്ള വിട്ടുപോകൽ

(അബ്‌റപ്ഷ്യോ പ്ളാസന്റ)

പ്ളാസന്റ പ്രീവിയ

കുടലിൽ കൊക്കപ്പുഴു ബാധ

(ഹുക്ക് വേം)

 ജനിതകരോഗങ്ങൾ

താലസ്സീമിയ

സിക്കിൾസെൽ അനീമിയ

ഹിമോലിറ്റിക് അനീമിയ

 സാംക്രമിക രോഗങ്ങൾ

ക്ഷയരോഗം , മലേറിയ

വൃക്കസംബന്ധമായ രോഗങ്ങൾ


ഡോ.​ ​ല​ക്ഷ്മി​ ​മോ​ഹൻ
ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,
അ​ർ​ബ​ൻ​ ​ഹെ​ൽ​ത്ത് ​
ട്രെ​യി​നിം​ഗ് ​സെ​ന്റർ,
അ​മ്പ​ല​പ്പുഴ.
ഫോൺ: 8281592745.