c
കൊല്ലം പോർട്ട്

 ആഭ്യന്തര ചരക്ക് നീക്കത്തിന് ഇൻസെന്റീവ്

കൊല്ലം: കൊല്ലം പോർട്ടിന് പുതിയ പ്രതീക്ഷ നൽകി സംസ്ഥാനത്തെ പോർട്ടുകളിൽ നിന്നുള്ള ആഭ്യന്തര ചരക്ക് നീക്കത്തിന് സംസ്ഥാന സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന ചരക്ക് കപ്പലുകൾക്ക് സംസ്ഥാനത്തിന്റെ സമുദ്രാതിർത്തി മുതൽ ഇൻസെന്റീവ് ലഭ്യമാക്കുന്ന പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും.

ഷിപ്പിംഗ് ഏജന്റുമാർ പുതിയ പ്രഖ്യാപനം പ്രയോജനപ്പെടുത്തിയാൽ കൊച്ചി അടക്കമുള്ള തുറമുഖങ്ങളിൽ നിന്നും ഇപ്പോൾ റോഡ് മാർഗ്ഗം എത്തിക്കൊണ്ടിരിക്കുന്ന ചരക്കുകൾ കപ്പലിൽ കൊല്ലത്തെത്തും.

20 അടി നീളമുള്ള ഒരു കണ്ടെയ്‌നർ ലോറിയിൽ റോഡ് മാർഗം കൊണ്ടുവരുന്നതിന് ചെലവാകുന്ന തുകയുടെ 50 ശതമാനമാകും ഇൻസെന്റീവായി നൽകുക. 40 അടിനീളമുള്ളതിന് 30 ശതമാനം തുകയും ലഭിക്കും. രണ്ടാഴ്ച കൂടുമ്പോൾ മാരി ടൈം ബോർഡ് കപ്പൽ ഉടമകൾക്കോ ഏജന്റുമാർക്കോ ഇൻസെന്റീവ് കൈമാറും. ആറ് മാസത്തേക്കാണ് ഇൻസെന്റീവിന്റെ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. അതിനുശേഷം സ്ഥിതി വിലയിരുത്തിയ ശേഷം ഗുണകരമാണെങ്കിൽ തുടരും.

കൊല്ലം കണ്ടാൽ

1. 1000 കണ്ടെയ്നറുകൾ വരെ വഹിക്കുന്ന കപ്പലുകൾക്ക് കൊല്ലം തുറമുഖത്ത് എത്താൻ കഴിയും

2. 30 മുതൽ 3000 കണ്ടെയ്‌നറുകൾവരെ വഹിക്കാവുന്ന ചരക്കു കപ്പലുകളുണ്ട്.

റോഡ് ചെലവും

കപ്പൽ ഇൻസെന്റീവും

കണ്ടെയ്‌നർ, റോഡ് ചെലവ്, ഇൻസെന്റീവ്

20 അടി 15000 7500

40 അടി 22000-23000 11000-11500

 കൊല്ലത്തിന്റെ സാദ്ധ്യത

1ഗുജറാത്തിൽ നിന്ന് മാർബിൾ, ടൈൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, വളം, വിദേശരാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി, യന്ത്രസാമഗ്രികൾ തുടങ്ങിയവ കൊച്ചി തുറമുഖത്ത് എത്തിച്ചശേഷം റോഡ് മാർഗ്ഗമാണ് കൊല്ലത്തേക്ക് കൊണ്ടുവരുന്നത്.

2. ഇവിടെ നിന്ന് സമുദ്രോല്പന്നങ്ങൾ, കശുഅണ്ടി, പൈനാപ്പിൾ, പെൻസിൽ തടി തുടങ്ങിയവ റോഡ് മാർഗ്ഗം കൊച്ചി തുറമുഖത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവയെല്ലാം കടൽമാർഗ്ഗമാക്കിയാൽ കൊല്ലം പോർട്ട് സജീവമാകും.