pho
പുനലൂർ റിവർസൈഡ് റോട്ടറി ക്ലബിൻെറ വൊക്കേഷണൽ സർവീസ് അവാർഡ്കൾ പുനലൂർ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ വിതരണം ചെയ്തപ്പോൾ.

പുനലൂർ: പുനലൂർ റിവർ സൈഡ് റോട്ടറി ക്ലബിൻെറ വൊക്കേഷണൽ സർവീസ് അവാർഡുകൾ കെ.ജി. കൺവൻഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് മാത്യു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അവാർഡുകൾ വിതരണം ചെയ്തു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ അഭ്യന്തര മന്ത്രാലയ അസി. ഡയറക്ടർ ജി. ശിബി, പുനലൂർ സബ് ഇൻസ്പെക്ടർ ജെ. രാജീവ്, പാലത്ര ഫാഷൻ ജൂവലേഴ്സ് ഉടമ പി.സി. കുര്യക്കോസ്, ഡോ.പി.എ. മാത്യു എന്നിവർക്കാണ് അവാഡുകൾ സമ്മാനിച്ചത്. ക്ലബ് സെക്രട്ടറി തോമസ് കുരുവിള, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. ബെന്നി സഖറിയ, റോട്ടറി അസി. ഗവർണർ ശ്രീനാഥ്, ഭാരവാഹികളായ ബി. അജി, ബിജു മാത്യു തുടങ്ങിയവർ സംസാരിച്ചു. മാനസികരോഗികളുടെ പുനരധിവാസത്തിനാവശ്യമായ ധനസഹായം സിസ്റ്റർ ബിന്ദുഷ ഏറ്റുവാങ്ങി.