കരുനാഗപ്പള്ളി: പതിനെട്ട് മണിക്കൂറിലധികം മരണത്തോട് മല്ലിട്ട് കടലിൽ നിന്ന് നീന്തി രക്ഷപ്പെട്ട മത്സ്യതൊഴിലാളി ആദിനാട് അഖിൽ നിവാസിൽ സാമുവലിനെ ആദിനാട് എ.പി കളയ്ക്കാട് ഗ്രന്ഥശാലാ പ്രവർത്തകർ ആദരിച്ചു.സാമുവലിന്റെ വസതിയിലെത്തിയായിരുന്നു ആദരം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ സാമുവലിനെ പൊന്നാട അണിയിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാധാകൃഷ്ണപിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി. ജയപ്രകാശ് മേനോൻ, താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം. സുരേഷ് കുമാർ, എസ്. അനന്തൻപിള്ള, സുധൻ പാടത്ത്, സൈജു വി. ആദിനാട്, അമൽ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.