sndp
ഇടമൺ അയത്തിൽ ഉദയഗിരി ദേവാമൃതം കുടുംബ യോഗത്തിൻെറ നേതൃത്വത്തിൽ നടന്ന സമൂഹ പ്രാർത്ഥന

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിൽ അയത്തിൽ ഉദയഗിരി ദേവാമൃതം കുടുംബയോഗവും സമൂഹപ്രാർത്ഥനയും ആദരിക്കലും നടന്നു. മുൻ ശാഖാ പ്രസിഡന്റും കുടുംബയോഗം ചെയർമാനുമായ എസ്. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ സനിൽകുമാർ, ശാഖാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി. ശശിധരൻ, അശോകൻ, പ്രസീദൻ, ഗീത, രമ്യ തുടങ്ങിയവർ സംസാരിച്ചു. തൃശൂരിൽ നടന്ന ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുടുംബയോഗം ഭാരവാഹി സന്തോഷിന്റെ മകൾ സ്മൃതി സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.