lrc
മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : മുൻ എം.എൽ.എ എ.എ. അസീസിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. എൽ.ആർ.സി പ്രസിഡന്റ് ഡി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ എം.എൽ.എ എ.എ. അസീസ് എൽ.ആർ.സിയുടെ വയോജന വേദി ഉദ്‌ഘാടനം ചെയ്തു. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൽ.ആർ.സി സെക്രട്ടറി കെ. ഷാജി ബാബു, എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗങ്ങളായ ബി. ഡിക്‌സൺ, രാജു കരുണാകരൻ എന്നിവർ സംസാരിച്ചു.