കൊല്ലം: കമ്മിഷണർ ഓഫീസിന്റെ മൂക്കിൻതുമ്പിൽ പോലും മോഷണം നടക്കുന്ന സാഹചര്യത്തിൽ സിറ്റി പൊലീസ് പരിധിയിൽ രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി.
കൊല്ലം സിറ്റി പൊലീസ് പരിധിയെ പന്ത്രണ്ട് പട്രോളിംഗ് ഏരിയകളായി തിരിച്ചാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഒാരോ ഏരിയയിലും രാത്രി 11 മുതൽ പുലർച്ചെ 4 വരെ പതിനഞ്ചോളം മൊബൈൽ പട്രോളിംഗും, പത്തോളം റൈഡർ പട്രോളിംഗും ഉണ്ടാകും. ഇവയ്ക്ക് പുറമേ പിങ്ക് പട്രോൾ, ഹൈവെ പട്രോൾ, കൺട്രോൾ റൂം വാഹനങ്ങൾ എന്നിവയും സി.ഐമാരുടെയും എസ്.ഐമാരുടെയും മേൽനോട്ടത്തിൽ പട്രോളിംഗിനുണ്ടാകും. റെയിൽവെസ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ വ്യാപാര സ്ഥാപനങ്ങൾ സിനിമാ തിയേറ്ററുകൾ, ധനകാര്യ സ്ഥാപനങ്ങൾ, എ.ടി.എം കൗണ്ടറുകൾ, വീടുകൾ എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം മഫ്തിയിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
സംശയംതോന്നുന്ന അപരിചിതരെ കണ്ടാൽ കൺട്രോൾ റൂം നമ്പരായ 112 ൽ അറിയി
ക്കണം
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ