അഞ്ചൽ: ഫെബ്രുവരി 22 മുതൽ 24 വരെ കൊല്ലത്ത് നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസികളും കാർഷിക മേഖലയും എന്ന വിഷയത്തിൽ അഞ്ചലിൽ നടന്ന സെമിനാർ കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സെയ്ദാലിക്കുട്ടി വിഷയം അവതരിപ്പിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഞ്ചൽ സോമൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കർ, വി.എസ്. സതീഷ്, വി. രവീന്ദ്രനാഥ്, സുജാ ചന്ദ്രബാബു, ജെ. പത്മൻ തുടങ്ങിയവർ സംസാരിച്ചു.