കൊല്ലം: മതേതരത്വം തകർക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് ദേശീയ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റിന്റെ 28-ാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ഇക്കാര്യം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത്. മയ്യനാട് പെൻഷൻ ഭവനിൽ യൂണിറ്റ് പ്രസിഡന്റ് ജി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. അയ്യപ്പൻപിള്ള, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി. സലീംബാബു, ബ്ലോക്ക് സമിതി അംഗങ്ങളായ ജി. ഹൃഷികേശൻ നായർ, എസ്. ശോഭനകുമാരി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജെ. വിജയകുമാർ(പ്രസിഡന്റ്), എസ്. മോഹൻദാസ്(സെക്രട്ടറി), കെ. വിദ്യാസാഗർ(ഖജാൻജി), കെ. ബാലൻ, കെ. ലീലാവതി, കെ. ബാലചന്ദ്രൻ(വൈ. പ്രസിഡന്റുമാർ), പി. മണിദാസ്, കെ. വിജയൻ, എം. റാഷിദ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.