v
കുടിവെള്ളം പാഴാക്കിയാൽ കർശന നടപടി

പാരിപ്പള്ളി: ചാത്തന്നൂർ വാട്ടർ അതോറിട്ടിയുടെ പരിധിയിൽ വരുന്ന പൂതക്കുളം, ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിറക്കര, ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ കെട്ടിടനിർമ്മാണത്തിനും വാഹനങ്ങൾ കഴുകാനും പൊതുടാപ്പിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നത് വ്യാപകമാണ്. വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെ പതിനായിരം രൂപ വരെ പിഴ ചുമത്തി നിയമനടപടി സ്വീകരിക്കുമെന്ന് ചാത്തന്നൂർ എ.ഇ അറിയിച്ചു.