കൊട്ടിയം: തഴുത്തല മുരുക്കും കാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവം വിവിധ പരിപാടികളോടെ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി 7.30 മുതൽ തിരുവാതിരക്കളി, രാത്രി 9ന് കരാക്കേ ഗാനമേള, 21ന് മഹാശിവരാത്രി ദിനത്തിൽ രാത്രി 8ന് പ്രഭാഷണം, തുടർന്ന് തിരുസന്നിധിയിൽ പറയിടീൽ, 22ന് രാത്രി 8 മുതൽ ഭക്തിഗാനമേള, 23ന് രാത്രി 8ന് നാടകം. 24ന് രാത്രി നാടകം, 25ന് വൈകിട്ട് 5.15ന് തോറ്റംപാട്ട്, തുടർന്ന് വട്ടിപ്പടുക്ക സമർപ്പണം, രാത്രി 7ന് ആറാട്ടമ്പലം പൊങ്കൽ, കൊടിയേറ്റ്, രാത്രി 7.30ന് സർപ്പബലി, രാത്രി 9ന് നാടകം, 26 ന് രാവിലെ 8ന് പൂവ് മൂടൽ, രാത്രി 8ന് കഥാപ്രസംഗം, 27ന് രാവിലെ 6ന് ഉരുൾ മഹോത്സവം, രാത്രി 7.30 ന് ശ്രീഭൂതബലി, 11ന് പള്ളിവേട്ട. 28ന് രാവിലെ ഉരുൾ നേർച്ച, 8ന് പൂവ് മൂടൽ, ഉച്ചയ്ക്ക് 4 മുതൽ കെട്ടുകാഴ്ച. ഗജവീരന്മാർ, നിശ്ചല ദൃശ്യങ്ങൾ, ശിങ്കാരിമേളം, ചെണ്ടമേളം, നാദസ്വരം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയ കെട്ടുകാഴ്ചയിൽ ആയിരങ്ങൾ പങ്കെടുക്കും. രാത്രി 10.30 മുതൽ നൃത്ത സംഗീത നാടകം, പുലർച്ചെ 4ന് ആറാട്ട്, തൃക്കൊടിയിറക്കം. ജനറൽ കൺവീനർ എ. മധുസൂദനൻ , പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി എസ്. സതീശൻ പിള്ള, ഖജാൻജി കെ. മദനൻ, ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്ത് പ്രൊഫ. വി.ആർ. നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകും.