കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 3.30ന് കെട്ടുകാഴ്ച, 7.15ന് എഴുന്നെള്ളത്തും വിളക്കും, രാത്രി 8ന് ശിവപൂജയും യാമപൂജയും, 10ന് ഗാനമേള എന്നിവയുണ്ടാകും. ഇന്നലെ രാവിലെ നടന്ന പൊങ്കാല ഭക്തി നിർഭരമായി നടന്നു. ഭണ്ഡാര അടുപ്പിൽ ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. വ്രതശുദ്ധിയോടെ നൂറുകണക്കിന് ഭക്തർ പൊങ്കാലയർപ്പിച്ചു.