കൊല്ലം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ചവറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ സായാഹ്ന ധർണ നടത്തി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എസ്. സബിത, എഫ്.എസ്.ഇ.ടി.ഒ ചവറ മേഖലാ സെക്രട്ടറി ബി. സുജിത്, വിവിധ സംഘടനാ നേതാക്കളായ ആർ.ബി. ശൈലേഷ് കുമാർ, കെ.സി. അനിതകുമാരി, ജി. ദീപു, എസ്. ഹാരിസ് എന്നിവർ പ്രസംഗിച്ചു.