kpa-
കേരള പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്ലാസ് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സീനിയർ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ പങ്കെടുക്കുന്ന സിവിൽ പൊലീസ് ഓഫീസർമാർക്കായി കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എ.ആർ.ക്യാമ്പ് കോൺഫറൻസ് ഹാളിൽ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.എ ജില്ലാ പ്രസിഡന്റ് പി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കമാണ്ടന്റ് ആർ. ബാലൻ, കൊല്ലം എ.സി.പി എ. പ്രദീപ്കുമാർ, കെ.പി.എ സംസ്ഥാന ജോ. സെക്രട്ടറി ഷിനോദാസ്, ജില്ലാ സെക്രട്ടറി എസ്. ഷഹീർ, കെപി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, വി. ചിന്തു എന്നിവർ സംസാരിച്ചു. സി.ഐമാരായ എസ്. മഞ്ജുലാൽ, ബി. അജയനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.