അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി സെമിനാർ പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ ജി. അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഷിജോ വി. വർഗീസ്, അനു വർഗീസ്, വോളണ്ടിയർ സെക്രട്ടറി ആൻസി എന്നിവർ സംസാരിച്ചു. ദയാബായി കുട്ടികളുമായി സംവദിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.