കൊല്ലം: ശ്രേഷ്ഠ ഭാഷാ മലയാളം ശാസ്ത്ര കലാസാഹിത്യ സാംസ്കാരിക വേദിയുടെ സംസ്ഥാനതല അവാർഡ് സമർപ്പണവും സാംസ്കാരിക സമ്മേളനവും കൊല്ലം പ്രസ് ക്ളബിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പത്രപ്രവർത്തകൻ പല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി കവി ഉണ്ണി പുത്തൂർ, ഡോ. പി.എൻ. ഗംഗാധരൻ നായർ, പി. രാമഭദ്രൻ, കുറ്റിപ്പുറത്ത് ഗോപാലൻ, കല്ലട കെ.ജി. പിള്ള, കെ.എൻ. കുറുപ്പ്, ഇടമൺ സുജാതൻ, പോൾരാജ് പൂയപ്പള്ളി, കല്ലട ജി. വിജയൻ എന്നിവർ സംസാരിച്ചു.