ചവറ :ചവറയിൽ കോടതി നിർമ്മാണത്തിനായി ശങ്കരമംഗലം ബ്ലോക്ക് ഓഫീസ് സമുച്ചയത്തിലെ നിലവിലുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ പുനരുദ്ധരിക്കും. ഇതിനായി 65 ലക്ഷം രൂപ ധനകാര്യവകുപ്പിൽ നിന്ന് അനുവദിച്ചു. നിലവിൽ പന്മന പഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന കുടുംബകോടതി, മജിസ്‌ട്രേട്ട് കോടതി എന്നിവ ചവറ ഗ്രാമന്യായാലയത്തോടൊപ്പം ബ്ലോക്ക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തന സജ്ജമാകും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നു എൻ. വിജയൻപിള്ള എം.എൽ.എ അറിയിച്ചു. പുത്തൻതുറ എ.എസ്.ജി.എച്ച്.എസ്.എസിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചു. മുക്കാട് -ഫാത്തിമ ഐലൻഡ് , അരുളപ്പൻ തുരുത്ത് എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള പാലംനിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.